LORD KRISHNA says in the Bhagavad Gita that for the protection of the virtuous, destruction of the wicked, and establishment of dharma, Lord Mahavishnu took 'avatar' in every yuga whenever there is a decline in dharma and a rise in adharma: of the 10 Principal 'avatars' taken by Him, popularly known as Dasavatara, Chelamattam, a sleepy village near Perumbavoor on the bank of Periyar (where it flows from west to east) in Kunnathunadu taluk, Ernakulam District, is blessed with three 'avatars' - Lord Krishna, Lord Narasimha, and Lord Vamana. Traveling hardly a kilometer from the midway on the Kalady-Perumbavoor stretch on the Main Central Road, one can access it.
Though there are no iconographic details and distinguishing features of the various forms of the Lord in the three avatars, legend has it that the first simple shrine with Lord Vamanamurthy as the presiding deity came into being on the north-east side of the present temple complex; then came Lord Vishnu's Narasimha avatar, the household deity of Thottamattam Mana, followed by the holy arrival of Lord Krishna.
History views it that a very ancient Brahmin Household, Veliyamkol Mana, held the key to the creation of this shrine: a self-originated idol of Shivji (swayambhuv) otherwise known as 'Anthimahakalades/on the bank of river Periyar was being worshipped as its family deity and that during one of the floods, a chest came floating near it. It was first seen by the female members of the Pullaya community on the other bank of the river. Their efforts to retrieve the chest from the river were of no avail as it kept drifting away every time they tried to hold it. Despite the high current of the river in spate, the chest continued to roam around, but without moving away from that very spot: this not only took that female folk in consternation but also they had a divine vision. The Pullaya female folk conveyed their holy experience to the foretold Veliayamkoi Mana, through a messenger. Soon after the Patriarch Brahmin of Veliyamkol Mana rushed to the spot and effortlessly retrieved the chest from the river: it contained the sacred idol of Lord Krishna. The celestial sight the Patriarch and others around had when the chest was opened was beyond explanation.
The elderly pious Brahmin carried the box to his Mana and worshipped it. After a very long time, he enshrined the idol ceremoniously with all the attendant rituals in a temporary Sreekovil built on his compound.
Ages passed. Later, the existing shrine was built at Chelamattam strictly according to precept and divine astrological predictions, re-enshrined the magnificent idol of Lord Krishna in the sanctum sanctorum on the right of the abode of Lord Narasimha under the same roof. Routine and special Poojas and other rituals are being performed uninterruptedly ever since.
As a gesture of goodwill, a little over two acres of land was given free to those households of the womenfolk who first had the divine sight of the chest floating in the river, for being used as their burial ground, etc. The day on which the star Thiruvonam falls in the Malayalam month of Kumbhom every year 'Arrattu’ is held, and valiya villakku is celebrated on the preceding day with all pomp and show: the invoked idol is ascended on an elephant's back, then taken ceremoniously in procession to the same place where the idol was temporarily installed, and other rituals and Poojas are held uninterruptedly every year. Initially, 9 measures of rice used to be cooked for offering to the God, of which very little was used as libation for the deity of Shivji, the rest being offered to the Pullaya households conferring it as their rights. They preserve the cooked rice in powder form, and it is still believed that it has amazing medicinal value for curing any disease that they may contract.
ദക്ഷിണകാശി എന്നറിയപ്പെടുന്ന ചേലാമറ്റം ശ്രീകൃഷ്ണസ്വാമിക്ഷേത്രം എറണാകുളം ജില്ലയില്‍ കുന്നത്തുനാട് താലൂക്ക് ചേലാമറ്റം വില്ലേജില്‍ ചേലെഴുന്ന ചേലാമറ്റം ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്നു. ജഗദ്ഗുരു ശ്രീശങ്കരാചാര്യ സ്വാമിയുടെ ജډം കൊണ്ടു പവിത്രമായ കാലടിക്കും പെരുമ്പാവൂരിനും മദ്ധ്യേ എം.സി.റോഡില്‍ നിന്നും ഏതാണ്ട് 1 കി.മീറ്റര്‍ പടിഞ്ഞാറു ഭാഗത്ത് പടിഞ്ഞാറു നിന്നും കിഴക്കോട്ടൊഴുകുന്ന പരമനിര്‍മ്മലമായ പെരിയാറിന്‍റെ തീരത്ത് സ്ഥിതി ചെയ്യുന്നു.
കിഴക്കുനിന്നും ഉത്ഭവിച്ച പെരിയാര്‍ വീണ്ടും പടിഞ്ഞാറുനിന്നും കിഴക്കോട്ടൊഴുകുക എന്ന ഒരു അപൂര്‍വ്വ പ്രതിഭാസം മനുക്കിവിടെ കാണാന്‍ കഴിയുന്നു. അതും പിതൃപ്രീതി ദായകനായി വാമരുളുന്ന ശ്രീകൃഷ്ണ സ്വാമിയുടേയും ഹിരണ്യകശിപൂവിന് മോക്ഷം നല്‍കി പ്രഹ്ളാദനെ അനുഗ്രഹിക്കുന്ന ധ്യാനത്തില്‍ വാമരുളുന്ന നരസിംഹമൂര്‍ത്തിയുടെയും മഹാബലിക്ക് മോക്ഷം നല്‍കി അനുഗ്രഹിക്കുന്ന ധ്യാനത്തില്‍ വാണരുളുന്ന വാമനമൂര്‍ത്തിയുടെയും വലതുഭാഗത്തു കൂടി പടിഞ്ഞആറു നിന്നും കിഴക്കോട്ടൊഴുകുന്ന പെരിയാര്‍ ഈ ക്ഷേത്ര സങ്കേതത്തെ ബലിതര്‍പ്പണാദികള്‍ക്കും മോക്ഷപ്രാപ്തിക്കും ഏറെ പവിത്രമാക്കി തീര്‍ത്തിരിക്കുന്നു.
ചേലെഴുന്ന ഭഗവാന്‍റെ തിരുമുറ്റം ആയതുകൊണ്ടോ, കിഴക്കുനിന്നും ഉത്ഭവിച്ച് പര്‍വ്വത നിരകളെ തഴുകി ഒഴുകി എത്തുന്ന പരമനിര്‍മ്മലമായ പെരിയാര്‍ ഈ പ്രദേശത്തിനെ ചേല ചുറ്റിയതുപോലെ ഒഴുകുന്നതുകൊണ്ടോ ആകാം ഈ പ്രദേശത്തിനു ചേലാമറ്റം എന്ന പേരു ലഭിക്കാന്‍ ഇടയായത്. ഈ സങ്കേതത്തില്‍ നിന്നും ഒരു കിലോമീറ്റര്‍ വടക്കു ഭാഗത്തുള്ള പെരുമറ്റം എന്ന പ്രദേശം വരെ പടിഞ്ഞാറോട്ടൊഴുകി എത്തുന്ന പെരിയാര്‍ രണ്ടായി പിരിഞ്ഞ് 300 മീറ്ററോളം തെക്കോട്ടൊഴുകി വീണ്ടും ഒന്നായി ഏതാണ്ട് 8 മീറ്ററോളം ഉയരത്തില്‍ 30 മീറ്റര്‍ നീളത്തില്‍ പുഴയിലേയ്ക്ക് തള്ളി നില്‍ക്കുന്ന ആര്യം പാറയില്‍ തട്ടി പടിഞ്ഞാറോട്ടൊഴുകി പടിഞ്ഞാട്ടു ദര്‍ശനമായി വാണരുളുന്ന തിരുവലം ചുഴി വിഷ്ണുക്ഷേത്രത്തിന്‍റെ സമീപത്തുനിന്നു ഏതാണ്ട് ഒരു കി.മീറ്ററോളം ഭാഗം പടിഞ്ഞാറുനിന്നും കിഴക്കോട്ടാണ് നദി ഒഴുകുന്നത്.
ഈ ആര്യം പാറ പണ്ട് സേതുബന്ധനത്തിനായി ഹനുമാന്‍ കൊണ്ടു പോയ പാറയായിരുന്നു എന്നും അദ്ദേഹം വിശ്രമിക്കുവാനായി അവിടെ ഇറക്കി വച്ചതാണെന്നും പിന്നീട് അദ്ദേഹത്തിനും പോലും അനക്കാന്‍ കഴിയാത്ത വിധം ഭൂമിയില്‍ ഉറച്ചു പോയതാണെന്നും പറയപ്പെടുന്നുണ്ട്. ഈ പാറ ഇവിടെ ഇല്ലായിരുന്നെങ്കില്‍ ഈ പുഴയുടെ ഗതി വളരെ വ്യത്യസ്തമാകുമായിരുന്നു. ഈ പാറയുടെ മുകളില്‍ ചിമ്മാട്ടുപാറ എന്നു പറയുന്ന ഒരു ചെറിയ പാറയും ചുണ്ണാമ്പ് എടുക്കുന്നതിനുപയോഗിക്കുന്ന അടപ്പന്‍ പോലൊരു പാറയും കാണുന്നുണ്ട്. ീ പാറയിടുക്കുകളില്‍ നിന്നും ഇറങ്ങി വന്ന് ഉഗ്രവിഷസര്‍പ്പങ്ങള്‍ പെരിയാറിലെ ജലം വിഷം മൂലം മലിനമാക്കാന്‍ ശ്രമിക്കുന്നത് ഉച്ചയ്ക്ക് ഊണു കഴിഞ്ഞ് മുറുക്കികൊണ്ടിരുന്ന ആറങ്കാവു ഭഗവതി (ഈ പാറയുടെ നേരെ പടിഞ്ഞാറു ഭാഗത്തു മറു കരയില്‍ കിഴക്കോട്ടു ദര്‍ശനമായി വാണരുളുന്ന ആറങ്കാവു ഭഗവതി) കാണുവാന്‍ ഇടയാകുകയും അടപ്പന്‍ കൊണ്ട് എറിഞ്ഞ് സര്‍പ്പങ്ങളെ നിഗ്രഹിച്ച് നദിയെ രക്ഷിച്ചു എന്നും പറയപ്പെടുന്നുണ്ട്.
ഈ സങ്കേതത്തിന്‍റെ പ്രാധാന്യം മനസ്സിലാക്കിയ പാറ സ്വാമിയാര്‍ എന്ന സന്യാസി വര്യന്‍ തന്‍റെ സ്വര്‍ഗ്ഗാരോഹണം അടുത്തിരിക്കുന്നു എന്നു മനസ്സിലാക്കി ഈ സങ്കേതത്തില്‍ വന്നു ഭജിച്ച് സ്വര്‍ഗ്ഗാരോഹണം നടക്കുകയുമാണുണ്ടായിട്ടുള്ളത്. അദ്ദേഹത്തിനെ ഇവിടെ മതില്‍ക്കകത്തു ശ്രീകൃഷ്ണസ്വാമിയുടെ വലതുഭാഗത്തായി കുടിയിരുത്തിയിട്ടുണ്ട്. അദ്ദേഹത്തിന് നിത്യനിവേദ്ദ്യാദികള്‍ക്കായി 50 പറ നെല്ല് പാട്ടം കിട്ടാവുന്ന ഭൂമി ദേവസ്വത്തിന് കൈമാറിയിട്ടുണ്ട്. ഇന്നും മുടക്കം കൂടാതെ കാലത്ത് ആദ്യത്തെ പൂജ കഴിഞ്ഞാല്‍ സ്വാമിയാര്‍ക്ക് നിവേദ്യം നടത്തിവരുന്നുണ്ട്.
ഈ സങ്കേതത്തിന്‍റെ പവിത്രതയാണ് ശ്രീകൃഷ്ണസ്വാമിയുടെ ഇവിടേക്കുള്ള ആഗമനത്തിന് കാരണമായി പറയപ്പെടുന്നുത്. ക്ഷേത്ര ചരിത്രം
ഏതാണ്ട് 1200 കൊല്ലത്തിലേറെ പഴക്കം കണക്കാക്കാവുന്ന വാമനമൂര്‍ത്തിക്ഷേത്രമാണ് ആദിയില്‍ ഉണ്ടായിരുന്നത്. ജഗദ്ഗുരു ആദിശങ്കരാചാര്യ സ്വാമികള്‍ ദേശാടനകാലത്തു ഇവിടെ വന്ന് ദര്‍ശനം നടത്തിയിട്ടുള്ളതായി പറയപ്പെടുന്നു. അദ്ദേഹം പുഴക്കക്കരെയുള്ള വെള്ളാരപ്പള്ളിയില്‍ എത്തിയപ്പോള്‍ പുഴ കടക്കാന്‍ ഒരു മാര്‍ഗ്ഗവും കാണാതെ വിഷമിച്ചിരുന്നപ്പോള്‍ പുഴയില്‍ ഒരു ഉപനിച്ചുണ്ണി തോണിക്കളിക്കുന്നതായി കണ്ടു. അദ്ദേഹം ആ ഉപനിച്ചുണ്ണിയെ വിളിച്ച് തന്നെ പുഴയ്ക്കക്കരയ്ക്ക് ഒന്ന് എത്തിക്കാമോ എന്നുചോദിക്കുകയും അതനുസരിച്ച് ഉണ്ണി തന്‍റെ പൊട്ടത്തോണിയില്‍ അദ്ദേഹത്തെ സുരക്ഷിതനായി ചേലാമറ്റത്തെത്തിച്ചു എന്നാണ് പറയുന്നത്. അതിതേജ്വസിയായിരുന്ന ആ ഉപനിച്ചുണ്ണി സാക്ഷാല്‍ വാമനമൂര്‍ത്തി തന്നെയായിരുന്നു എന്നാണ് വിശ്വസിക്കുന്നത്. അന്ന് സ്വാമികള്‍ ڇഈ പ്രദേശത്ത് പൊട്ടത്തോണിയും ഉപനിച്ചുണ്ണി യും ഇല്ലാത്തകാലം ഉണ്ടാകാതിരിക്കട്ടെڈ എന്ന് അനുഗ്രഹിക്കുകയും ചെയ്തതായി പറയുന്നു. അദ്ദേഹത്തിന്‍റെ അനുഗ്രഹഫലമായിരിക്കാം ഇന്ന് ധാരാളം ബ്രാഹ്മണ കുടുംബങ്ങളും ഉപനിച്ചുണ്ണികളും പൊട്ടത്തോണികളും ഈ പ്രദേശത്തു കാണാന്‍ കഴിയുന്നത്. ഇന്നത്തെ ക്ഷേത്രം ഊരാളډാരില്‍ ഒരു കുടുംബക്കാരായ കപ്പിങ്ങാട്ടുമനക്കാരുടെ പൂര്‍വ്വിക കുടുംബക്കാരുടെ വകയായിരുന്നു ഈ ക്ഷേത്രം. ചേലാമറ്റം ക്ഷേത്രത്തിലെ മറ്റൊരു ഊരാളകുടുംബമായ തോട്ടാമറ്റത്തു മനക്കാരുടെ പരദേവതയായിരുന്നു നരസിംഹസ്വാമി.